മലപ്പുറം: ചില്ലറ വിപണിയിൽ ഒരുകോടി വിലമതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി മലപ്പുറത്ത് പിടിയിലായി. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവിൽനിന്ന് ബസിൽ പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്.
കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് ആഡംബരകാറിലും ബസിലുമായി എം.ഡി.എം.എ മയക്കുമരുന്ന് വടക്കൻ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നതായും മുമ്പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വ്യക്തമായിട്ടുണ്ട്.
മയക്കുമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് മലപ്പുറം സി.ഐ ജോബി തോമസ് അറിയിച്ചു. സംഘത്തിൽ എസ്.ഐ നിധിൻ, ജില്ല ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, ആർ. ഷഹേഷ്, കെ.കെ. ജസീർ, കെ. സിറാജുദ്ദീൻ, സുബീഷ്, വിപിൻ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.