ഹോസ്ദുര്‍ഗ് താലൂക്കില്‍ മഴക്കാല മുന്നൊരുക്കം

താലൂക്ക്തല ഐ.ആര്‍.ടി യോഗം ചേര്‍ന്നു കാസർകോട്: ജില്ലയില്‍ താലൂക്ക് തലത്തില്‍ രൂപവത്കരിച്ച ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിന്റെ ഹോസ്ദുര്‍ഗ് താലൂക്ക്തല യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ദേശീയ പാത വികസനം നടക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് വകുപ്പുകള്‍ പ്രവര്‍ത്തിക്കണമെന്ന് തഹസില്‍ദാര്‍ എം. മണിരാജ് പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ വകുപ്പ് നേരത്തെ പരിശീലനം നല്‍കിയവരെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് കമ്മിറ്റി രൂപത്കരിച്ചതായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പവിത്രന്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത മേഖലകളില്‍ പ്രാദേശിക ജനങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപവത്കരിക്കുമെന്ന് നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് പറഞ്ഞു. നീലേശ്വരം നഗരസഭയില്‍ ആര്‍.ആര്‍.ടി രൂപവത്കരിച്ചു കഴിഞ്ഞു. ഏത് അത്യാവശ്യഘട്ടത്തിലും വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ത്‍യാറായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് തഹസില്‍ദാര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത്, നഗരസഭതലത്തില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പവിത്രന്‍, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, മോട്ടോര്‍ വാഹന വകുപ്പ് എം.വി.ഐ പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.