ചെറുവത്തൂർ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി പിലിക്കോട് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ പി. സജിത്ത് കുമാർ മുഖ്യാതിഥിയായി. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സി.വി. ചന്ദ്രമതി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. വിജയൻ, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ പി.വി. സുലോചന എന്നിവർ സംസാരിച്ചു. കെ. രമേശൻ സ്വാഗതവും വി.കെ. മിലൻ നന്ദിയും പറഞ്ഞു. പിലിക്കോട് പഞ്ചായത്തിൽ തുടങ്ങിയ സംരംഭത്തിന് എട്ടുലക്ഷത്തോളം രൂപ സബ്സിഡി ഇനത്തിൽ കൈമാറി. പടം..പിലിക്കോട് പഞ്ചായത്തിൽ പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.