കാസർകോട്: സമഗ്രശിക്ഷ കേരള ജില്ലയിലെ 41 പ്രതിഭ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എജുക്കേഷന്‍ വളന്റിയര്‍മാര്‍ക്ക് ഏകദിന . സമഗ്രശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ട്രെയിനര്‍ സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ: എജുക്കേഷൻ വളന്റിയര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു സമ്പൂര്‍ണ ഇന്റര്‍നെറ്റ് കണക്ഷന്‍: ബി.ആര്‍.സിതല പ്രഖ്യാപനം കാസർകോട്: പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.ആര്‍.സി തല പ്രഖ്യാപനം മടിക്കൈ കൊരങ്ങാനാടി പ്രതിഭ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ പി. സത്യ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളം ഹോസ്ദുര്‍ഗ് ബി.ആര്‍.സി പരിധിയിലെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളില്‍ കേരള വിഷന്‍ ബ്രോഡ് ബ്രാൻഡുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ രമ പത്മനാഭന്‍ മുഖ്യാതിഥിയായി. പദ്ധതി വിശദീകരണവും ഹൈസ്പീഡ് ഇന്റര്‍നെറ്റ് വാര്‍ഷിക പ്ലാന്‍ സ്വീകരിക്കലും ഹോസ്ദുര്‍ഗ് ബി.പി.സി എം.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഹൈസ്പീഡ് വാര്‍ഷിക പ്ലാന്‍ രേഖ കേരള വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍ കൈമാറി. എം.രാജന്‍, ടി. ഗോപിനാഥന്‍, വി. ബാലകൃഷ്ണന്‍, എ.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. യു.വി.സജീഷ് സ്വാഗതവും കെ.രാഹുല്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.ആര്‍.സിതല പ്രഖ്യാപനം കൊരങ്ങാനാടി പ്രതിഭ കേന്ദ്രത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു ട്യൂട്ടര്‍മാരുടെ ഒഴിവ് കാസർകോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദവും ബി.എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജില്ല പട്ടികജാതി വികസന ഓഫിസില്‍ ആഗസ്റ്റ് 10ന് രാവിലെ 10ന് കൂടിക്കാഴ്ചക്ക് ഹജരാകണം. ഫോണ്‍: 04994 256162.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.