കാഞ്ഞങ്ങാട്: ആട്ടും പാട്ടും അഭിനയവുമായി 'വെയിൽപച്ച' കുട്ടികൾക്ക് നവ്യാനുഭവമായി. മേലാങ്കോട്ട് എ.സി.കെ.എൻ.എസ് ഗവ. യു.പി സ്കൂളിന്‍റെ അവധിക്കാല ക്യാമ്പാണ് കുട്ടികളിൽ ചിരിയുടെയും ചിന്തയുടെയും പുത്തനനുഭവം തീർത്തത്. ഒ.പി. ചന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന 'അഭിനയപ്പച്ച' നാടകച്ചുവടുകളുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് തുറന്നുകൊടുത്തു. കുരുത്തോലകൾകൊണ്ട് കൗതുകം തീർത്ത അമ്പു പണ്ടാരത്തിലിന്റെ 'കുരുത്തോലപ്പച്ച' കരവിരുതിന്‍റെ വിസ്മയമായി. ക്യാമ്പിന് സമാപനമായി അധ്യാപിക ബിഞ്ജുഷ മേലത്ത് ഒരുക്കിയ പാട്ടുപച്ചയിൽ കുട്ടികൾ നാടൻപാട്ടിന്റെ ശീലുകൾക്കൊത്ത് കൈകൊട്ടി പാടി. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി അതിയാമ്പൂർ, മേലാങ്കോട്ട്, കുശാൽ നഗർ പ്രാദേശിക കേന്ദ്രങ്ങളിലെ അമ്പത് വിദ്യാർഥികൾ അണിനിരന്ന ക്യാമ്പ് എഴുത്തുകാരി സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജി. ജയൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.വി. വനജ, അധ്യാപകരായ പി. കുഞ്ഞിക്കണ്ണൻ, പി.പി. മോഹനൻ, സജിന അത്തായി, എസ്.എ. സുജന സംസാരിച്ചു. പടം: veyil pacha മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ നടന്ന 'വെയിൽപച്ച'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.