പാലക്കുന്ന്: കഴകത്തിലെ പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് അടുത്തവർഷം നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ കൂവം അളക്കലിനും മറ്റ് ചടങ്ങുകൾക്കുമാവശ്യമായ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ദേവസ്ഥാനത്തിന് തൊട്ടടുത്ത ഒരേക്കർ പാടത്ത് കളിങ്ങോത്ത് പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.
പാലക്കുന്ന് കഴകത്തിൽ 2025ൽ രണ്ട് വയനാട്ടുകുലവൻ തെയ്യം കെട്ടുകൾക്കാണ് അനുവാദം നൽകിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഉദുമ കുറുക്കൻകുന്ന് തറവാട്ടിൽ 10നും കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്ത് 24നും ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗംചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.