തൃക്കരിപ്പൂർ: പ്രസ് ഫോറം ഏർപ്പെടുത്തിയ മൂന്നാമത് സംസ്ഥാന മാധ്യമപുരസ്കാരത്തിന് എസ്. ശ്രീലക്ഷ്മിയും രതീഷ് വാസുദേവനും അർഹരായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ടി.വി. ചവിണിയൻ സ്മാരക പത്ര മാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്. ശ്രീലക്ഷ്മിയെയും കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം വയനാട് റിപ്പോർട്ടർ രതീഷ് വാസുദേവനെയുമാണ് തിരഞ്ഞെടുത്തത്. കൗമാരക്കാർക്കിടയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച കുട്ടികളെ കുറിച്ചുള്ള വാർത്തകളാണ് പത്രങ്ങളിൽനിന്ന് ക്ഷണിച്ചത്. ശ്രീലക്ഷ്മിയുടെ ‘അധ്യാപനത്തിലും റൗൾ റോക്സ്റ്റാർ’ എന്ന വാർത്തക്കാണ് പുരസ്കാരം. ന്യൂസ് മലയാളം 24x7 വയനാട് ബ്യൂറോ ലേഖകൻ രതീഷ് വാസുദേവൻ രണ്ട് പതിറ്റാണ്ടായി ദലിത് പിന്നാക്ക ആദിവാസി പരിസ്ഥിതി മേഖലകളിൽനിന്ന് ശ്രദ്ധേയമായ വാർത്തകൾ ചെയ്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ടെലിവിഷൻ വാർത്തയാണ് പുരസ്കൃതമായത്.
വയനാട് നെന്മേനി ആനപ്പാറ സ്വദേശിയാണ്. വി.കെ. രവീന്ദ്രൻ, ഡോ. വി.പി.പി. മുസ്തഫ, തൃക്കരിപ്പൂർ വേണു എന്നിവരുടെ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈമാസം 15ന് തൃക്കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.