ശൂലാപ്പ് കാവ് സംരക്ഷിച്ച് കുട്ടിപ്പൊലീസ് സംഘം

ചെറുവത്തൂർ: . ചീമേനി ഗവ.ഹയർ സെക്കൻഡറിയിലെ സ്റ്റുഡൻസ് പൊലീസ് സംഘമാണ് ജൈവവൈവിധ്യം നിറഞ്ഞ ശൂലാപ്പ് കാവ് സന്ദർശിക്കുകയും കാവും പരിസരവും മാലിന്യമുക്തമാക്കുകയും ചെയ്തത്. ശൂലാപ്പ് കാവുമായി ബന്ധപ്പെട്ട ഐതിഹ്യവും സവിശേഷതകളും പഞ്ചായത്തംഗം ചന്ദ്രൻ വിശദീകരിച്ചു. മലയാള പാഠപുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ശൂലാപ്പ് കാവിനെ നേരിട്ടു മനസ്സിലാക്കാനായത് കുട്ടികൾക്ക് ലഭിച്ച അപൂർവ അവസരമായിരുന്നു. പരിപാടിക്ക് സി.പി.ഒ വിനോദ്, എ.സി.പി.ഒ ഷീബ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഷജിൽ, രമ്യ എന്നിവർ പങ്കെടുത്തു. പടം: ശൂലാപ്പ് കാവ് സന്ദർശിച്ച ചീമേനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടിപ്പൊലീസ് സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.