കാസർകോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ജില്ലയിലെ തീർഥാടകർക്കുള്ള പഠനക്ലാസുകൾ മേയ് 14നും 16നും നടക്കും. 14ന് രാവിലെ ഒമ്പതിന് തളങ്കര മാലിക്ക് ദീനാർ അക്കാദമി ഹാളിൽ നടക്കുന്ന ക്ലാസ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിക്കും. ബേക്കൽ മുതൽ മഞ്ചേശ്വരം വരെയുള്ള തീർഥാടകരാണ് ഈ ക്ലാസിൽ പങ്കെടുക്കേണ്ടത്. 16ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പുതിയകോട്ട മദ്റസയിൽ നടക്കുന്ന ക്ലാസ് നീലേശ്വരം നഗരസഭ വൈസ് ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നടക്കുന്ന ക്ലാസിൽ തൃക്കരിപ്പൂർ മുതൽ ബേക്കൽ പള്ളിക്കര വരെയുള്ള ഹാജിമാർ പങ്കെടുക്കണം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 4.30 വരെ നടക്കുന്ന ക്ലാസിന് ഹജ്ജ് മാസ്റ്റർ ട്രെയ്നർ സി.കെ. സുബൈർ ഹാജി, ജില്ല ട്രെയ്നർ എൻ.കെ. അമാനുല്ല, ഹജ്ജ് ട്രെയ്നർ എൻ.പി. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകും. ക്ലാസിന് വരുന്നവർ കവർ നമ്പർ കൊണ്ടുവരണം. തീർഥാടകർക്ക് സാങ്കേതിക പഠന ക്ലാസ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് ട്രെയ്നർമാരെ വിളിക്കുക. മഞ്ചേശ്വരം മേഖല: യൂസഫ് കുഞ്ഞിപ്പ (99617 35313), അബ്ദുൽ റസാഖ് സഖാഫി (97469 42292), കാസർകോട് മേഖല: ടി.കെ. സിറാജുദ്ദീൻ (9447361652), എം.ടി. അഷ്‌റഫ് (9496143420), സലീം (9446736276), ഉദുമ മേഖല: സി. ഹമീദ് ഹാജി (9447928629), കാഞ്ഞങ്ങാട് മേഖല: എൻ.പി. സൈനുദ്ദീൻ (9446640644), തൃക്കരിപ്പൂർ മേഖല: കെ. മുഹമ്മദ് കുഞ്ഞി (9447878406), ഇ.കെ. അസ്‌ലം (9961501702).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.