Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹജ്ജ്: ജില്ലയിലെ...

ഹജ്ജ്: ജില്ലയിലെ പഠനക്ലാസുകൾ 14നും 16നും

text_fields
bookmark_border
കാസർകോട്​: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ജില്ലയിലെ തീർഥാടകർക്കുള്ള പഠനക്ലാസുകൾ മേയ്​ 14നും 16നും നടക്കും. 14ന് രാവിലെ ഒമ്പതിന്​ തളങ്കര മാലിക്ക് ദീനാർ അക്കാദമി ഹാളിൽ നടക്കുന്ന ക്ലാസ്​ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിക്കും. ബേക്കൽ മുതൽ മഞ്ചേശ്വരം വരെയുള്ള തീർഥാടകരാണ് ഈ ക്ലാസിൽ പങ്കെടുക്കേണ്ടത്. 16ന് രാവിലെ ഒമ്പതിന്​ കാഞ്ഞങ്ങാട് പുതിയകോട്ട മദ്റസയിൽ നടക്കുന്ന ക്ലാസ്​ നീലേശ്വരം നഗരസഭ വൈസ് ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നടക്കുന്ന ക്ലാസിൽ തൃക്കരിപ്പൂർ മുതൽ ബേക്കൽ പള്ളിക്കര വരെയുള്ള ഹാജിമാർ പങ്കെടുക്കണം. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 4.30 വരെ നടക്കുന്ന ക്ലാസിന് ഹജ്ജ് മാസ്റ്റർ ട്രെയ്നർ സി.കെ. സുബൈർ ഹാജി, ജില്ല ട്രെയ്നർ എൻ.കെ. അമാനുല്ല, ഹജ്ജ് ട്രെയ്നർ എൻ.പി. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകും. ക്ലാസിന് വരുന്നവർ കവർ നമ്പർ കൊണ്ടുവരണം. തീർഥാടകർക്ക് സാങ്കേതിക പഠന ക്ലാസ്​ നിർബന്ധമാണ്​. കൂടുതൽ വിവരങ്ങൾക്ക് ​ട്രെയ്നർമാരെ വിളിക്കുക. മഞ്ചേശ്വരം മേഖല: യൂസഫ് കുഞ്ഞിപ്പ (99617 35313), അബ്ദുൽ റസാഖ് സഖാഫി (97469 42292), കാസർകോട്​ മേഖല: ടി.കെ. സിറാജുദ്ദീൻ (9447361652), എം.ടി. അഷ്‌റഫ് (9496143420), സലീം (9446736276), ഉദുമ മേഖല: സി. ഹമീദ് ഹാജി (9447928629), കാഞ്ഞങ്ങാട് മേഖല: എൻ.പി. സൈനുദ്ദീൻ (9446640644), തൃക്കരിപ്പൂർ മേഖല: കെ. മുഹമ്മദ് കുഞ്ഞി (9447878406), ഇ.കെ. അസ്‌ലം (9961501702).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story