ചെറുവത്തൂർ: സമഗ്രശിക്ഷ കേരളം, ഹരിത കേരള മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ്-22 ത്രിദിന ക്യാമ്പിന് കൊടക്കാട് ഗവ. യു.പി. സ്‌കൂളിൽ തുടക്കം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആറ്, എഴ്, എട്ട് ക്ലാസിലെ കുട്ടികൾക്കായി ഓരോ ജില്ലയിലും മൂന്ന് സ്കൂളുകളിലാണ് ക്യാമ്പ് നടത്തുന്നത്. ജില്ലയിൽ ആറാം ക്ലാസുകാർക്കുള്ള ക്യാമ്പാണ് ജി.ഡബ്ല്യു.യു.പി.എസ്. കൊടക്കാടിൽ നടക്കുന്നത്. കൃഷി, ആഹാരം, വീട്ടുപകരണ നിർമാണം, കളിപ്പാട്ട നിർമാണം, കരവിരുത് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് ക്യാമ്പിൽ പ്രവർത്തനങ്ങൾ നടത്തുക. കൃഷിയുമായി ബന്ധപ്പെട്ട മൂലക്ക് നിറയോല, ആഹാരത്തെക്കുറിച്ചുള്ളത് രൂചിക്കൂട്ട് , വീട്ടുപകരണ നിര്‍മാണം ഗാഡ്ജെറ്റ് , കളിപ്പാട്ട നിർമാണം കളിച്ചെപ്പ് , ക്രാഫ്റ്റിന് കരവിരുത് എന്നീ പേരിലുമാണ് പ്രവര്‍ത്തന മൂലകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പഠിതാവിന്റെ സമ്പൂര്‍ണവും സമഗ്രവുമായ വികസനം, അവരുടെ ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികപരവുമായ പരിവര്‍ത്തനങ്ങള്‍, തൊഴിലിനോടും തൊഴില്‍ ചെയ്യുന്നവരോടും അനുകൂല മനോഭാവം സൃഷ്ടിക്കല്‍, ശലഭോദ്യാന നിർമാണം, ഹരിത വിദ്യാലയ സൃഷ്ടി എന്നിവയിലൂടെ പ്രകൃതി സംരക്ഷണ മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കല്‍, പ്രവൃത്തിപരിചയ വിദ്യാഭ്യാസവും മറ്റ് വിഷയങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയല്‍ എന്നിവയൊക്കെയാണ് ക്രാഫ്റ്റ് 22 ന്റെ പ്രധാന ലക്ഷ്യങ്ങള്‍. കെ സുധീഷ് ,കെ വി ഉഷ , നിഷ, കെ. മൃദുല കുമാരി, ചിത്ര എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ. കെ.വി. പുഷ്പ മുഖ്യാതിഥിയായി. ബി.പി.സി. വി. എസ്. ബിജുരാജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി, എച്ച്.എം. ചാർജ് കെ. പത്മനാഭൻ, പി.ടി.എ പ്രസിഡന്‍റ് കെ.വി. പ്രസാദ്, കെ.റീന ,കെ. ശ്രുതി എന്നിവർ സംസാരിച്ചു. ക്യാമ്പ് ഏഴിന് സമാപിക്കും. സമാപന സമ്മേളനം എം. രാജഗോപാലൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും. പടം..കൊടക്കാട് ഗവ: വെൽഫേർ യു.പി.സ്ക്കൂളിൽ നടക്കുന്ന ക്രാഫ്റ്റ് ത്രിദിന ക്യാമ്പിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.