കാസർകോട്: മഞ്ചേശ്വരത്തെ പത്തോഡിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്നുശേഖരം പിടികൂടി. മേൽപറമ്പ് ഇൻസ്പെക്ടർ സന്തോഷ്, മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് അസ്കറലി എന്നയാളുടെ വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടിച്ചത്. ഇയാളുടെ വീട്ടിൽ മയക്കുമരുന്നുകൾ വിൽപനക്കായി സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും. മൂന്ന് കിലോ 409 ഗ്രാം എം.ഡി.എം.എയും 640 ഗ്രാം ഗ്രീൻ ഗഞ്ചയും 96.96 ഗ്രാം കൊക്കെയിനും 30 കാപ്സ്യൂളുകളും പിടിച്ചെടുത്ത മയക്കുമരുന്നുശേഖരത്തിലുള്ളവയാണ്. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐ നിഖിൽ, എസ്.സി.പി.ഒ പ്രതീഷ് ഗോപാൽ, എസ്.സി.പി.ഐ പ്രദീപൻ, ഡബ്ല്യൂ.പി.സി.പി.ഒ വന്ദന, എ.എസ്.ഐ മധു, എ.എസ്.ഐ പ്രസാദ്, എസ്.സി.പി.ഒ ധനേഷ്, എ.എസ്.ഐ സുമേഷ് രാജ്, സി.പി.ഒ നിതീഷ്, സി.പി.ഒ പ്രശോഭ്, സി.പി.ഒ നിതിൻ, എസ്.ഐ സലീം എന്നിവരാണ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.