‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ കാ​സ​ര്‍കോ​ട് താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നിഷേധാത്മക നിലപാട്​ സ്വീകരിക്കുന്ന ഉദ്യോഗസ്​ഥർക്കെതിരെ നടപടി -മന്ത്രി റിയാസ്

കാ​സ​ർ​കോ​ട്: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്. ക​രു​ത​ലും കൈ​ത്താ​ങ്ങും കാ​സ​ര്‍കോ​ട് താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ത്താ​ത്ത​തി​ന്റെ പേ​രി​ല്‍ ഒ​രു ശ​ത​മാ​നം പോ​ലും ന​ട​ക്കാ​തെ പോ​ക​രു​ത് എ​ന്ന കാ​ഴ്ച്ച​പ്പാ​ടാ​ണ് സ​ര്‍ക്കാ​റി​നു​ള്ള​ത്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ളെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​മാ​യി കേ​ര​ള സ​ര്‍ക്കാ​ര്‍ ഈ ​ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തി​ന്റെ തു​ട​ര്‍ച്ച എ​ന്നോ​ണ​മാ​ണ് ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും മ​ന്ത്രി​മാ​ര്‍ നേ​രി​ട്ടെ​ത്തി അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ പ​റ്റു​ന്ന​വ അ​ദാ​ല​ത്ത് ന​ട​ക്കു​മ്പോ​ള്‍ത​ന്നെ പ​രി​ഹ​രി​ക്കാ​ന്‍ മു​ന്‍കൈ എ​ടു​ത്തി​ട്ടു​ണ്ട്. സ​മ​യ​മെ​ടു​ത്ത് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​വ പ​രി​ഹ​രി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക ടീം ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യി​ല്‍ ആ ​ടീം ന​ല്ല രീ​തി​യി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​സ​ര്‍കോ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ തുടങ്ങിയവർ സം​സാ​രി​ച്ചു. എ.​ഡി.​എം കെ. ​ന​വീ​ന്‍ ബാ​ബു സ്വാ​ഗ​ത​വും റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ അ​തു​ല്‍ എ​സ്. നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Action will be taken against officials who take a negative attitude- Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.