കാസർകോട്: കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽപെട്ട മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബബീഷിനെ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ആദരിച്ചു.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നിയമസഭകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ ബബീഷിന് കാഷ് അവാർഡും ഉപഹാരവും കൈമാറി. ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, പി.എ.റഷീദ്, എം.സി. ഖമറുദ്ദീൻ, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, കെ.ഇ.എ. ബക്കർ, കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല ഹുസൈൻ ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.