കാസർകോട്: കാസർകോട് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദിന് കെ.ജി.എം.ഒ.എയുടെ സംസ്ഥാന തല മികച്ച ഡോക്ടർ അവാർഡ്. ഹെൽത്ത് സർവീസിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരം. നിലവിൽ കാസർകോട് ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടായ അദ്ദേഹം നീലേശ്വരം താലുക്ക് ആശുപത്രി സുപ്രണ്ട്, വയനാട് ജില്ല സപ്യൂട്ടി ഡി.എം.ഒ, കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ സുപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ മംഗൽപാടി, കുമ്പള സി.എച്ച്.സി, മൊഗ്രാൽപുത്തുർ, പുത്തിഗെ പി.എച്ച്.സി എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫിസർ ആയി പ്രവത്തിച്ചിട്ടുണ്ട്.
മംഗൽപാടി, നീലേശ്വരം ഉൾപ്പടെ സേവനം ചെയ്ത സ്ഥാപനങ്ങളെ രോഗി സൗഹാർദ ആശുപത്രിയാക്കി. ഇതിന്റെ ഫലമായി തുടർച്ചയായി കായ കൽപം അവാർഡ് ലഭിച്ചു. കോവിഡ് കാലത്തെ സേവനങ്ങൾ പരിഗണിച്ച് പി.എൻ. പണിക്കർ അവാർഡും ഐ.എം.എ, ഐ.എ.പി, കെ.ജി.എ.ഒ.എ തുടങ്ങിയ സംഘടകളുടെ അവാർഡുകളും ലഭിച്ചു.
2007 മുതൽ 2024 വരെ കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജനുവരി 19ന് കോട്ടയം കുമരകത്ത് ചേരുന്ന കെ.ജി.എം.ഒ.എയുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് ആരോഗ്യ മന്ത്രി വീണ ജോർജിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.