കാസർകോട്: വാഹനപരിശോധനക്കിടയിൽ 83.890 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ ബദിയടുക്ക പൊലീസ് പിടിയിലായി. തായലങ്ങാടി സ്വദേശി അബ്ദുൽ സലാം (29), ചെങ്കള സ്വദേശി മുഹമ്മദ് സലീൽ (41) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. നിഖിൽ, എ.എസ്.ഐ മുഹമ്മദ്, ശശികുമാർ, ശെൽവരാജ് എന്നിവർ ചേർന്ന് വാഹനപരിശോധന നടത്തുന്നിതിനിടെ താൽക്കാലിക രജിസ്ട്രേഷൻ നമ്പർ പതിച്ച കാർ അതുവഴി വരുകയും ഈ വാഹനത്തിൽനിന്ന് പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി പരിശോധിച്ചതിലാണ് എം.ഡി.എം.എ കണ്ടെത്തിയത് .
ബംഗളൂരുവിൽനിന്ന് വിൽപനക്കായി കൊണ്ടുവന്നതാണ് പിടികൂടിയ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.