കാസർകോട്: വാട്സ് ആപ് ഗ്രൂപ്പിൽ വിദ്വേഷ വിഡിയോ പോസ്റ്റ് ചെയ്ത ഗ്രൂപ് അഡ്മിനെതിരെ കേസെടുത്ത് സൈബർ പൊലീസ്. മുമ്പ് നിർമിച്ച ഒരു വിഡിയോ വിദ്വേഷവും പ്രകോപനപരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് സമൂഹ മാധ്യമ നിരീക്ഷണം ശക്തമാക്കിയിരുന്നു.
വ്യാഴാഴ്ച അഞ്ചുകേസുകളാണ് സൈബർ പൊലീസ് ഇത്തരത്തിൽവന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിൽ പ്രകോപനപരമായ പരാമർശത്തിനാണ് നടപടി. ഇതുവരെ ആകെ ഏഴു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.