കാസർകോട്: ചെർക്കള - കല്ലടുക്ക റോഡിെൻറ തകർച്ചയിൽ പ്രതിഷേധിച്ച് ഒടുവിൽ നാട്ടുകാർ തെരുവിലിറങ്ങി. പലതവണ നിവേദനം നൽകിയിട്ടും റോഡിെൻറ പരിതാപാവസ്ഥ മാറ്റാൻ ഒരു നടപടിയുമില്ലാത്തതിനെ തുടർന്നാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങിയത്.
വർഷങ്ങളോളമായി പെട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജനങ്ങളുടെ യാത്ര. സ്വകാര്യ ബസുകൾ സർവിസ് നിർത്തി. ഇതോടെ വിദ്യാർഥികൾക്കടക്കം സ്കൂളിലും മറ്റുമെത്താൻ പറ്റാത്ത അവസ്ഥയാണ്. റേഷൻകട, ബാങ്ക്, പോസ്റ്റ് ഓഫിസ്, ആശുപത്രി മുതലായ സ്ഥാപനങ്ങളിലേക്ക് എത്താൻ പറ്റാതെ ജനം വലയുകയാണ്.
ജനകീയ പ്രതിഷേധം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജെയിംസ് ചെർക്കള ഉദ്ഘാടനം ചെയ്തു. കെ.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശാന്തകുമാരി, പഞ്ചായത്ത് അംഗം സലീം എടനീർ, അബൂബക്കർ എതിർത്തോട്, ഒ.പി. ഹനീഫ, പി.എം.എസ്. ഹാരിസ്, എൻ.എ. അബ്ദുൽ ഖാദർ, നാസർ കാട്ടുകൊച്ചി, കൃഷ്ണൻ നായർ കാട്ടുകൊച്ചി, ജി.എസ്. അബ്ദുല്ല ഹാജി, ദീപു യാദവ്, ഇബ്രാഹിം എതിർത്തോട്, ഹനീഫ അൽ അമീൻ, ബി.കെ. ബഷീർ, ലത്തീഫ് പള്ളത്തടുക്ക, ഹാരിസ് എതിർത്തോട് എന്നിവർ സംസാരിച്ചു. അബൂബക്കർ സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു. എതിർത്തോടിൽ നിന്ന് ആരംഭിച്ച പ്രകടനം ഇടനീരിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.