കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ യാത്രക്കാരുടെ തിരക്ക്

മ​ഞ്ചേ​ശ്വ​രം ഒ​ഴി​വാ​ക്കി റെ​യി​ൽ​വേ വി​ക​സ​നം

കാ​സ​ർ​കോ​ട്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ മ​ഞ്ചേ​ശ്വ​രം, ഉ​പ്പ​ള, കു​മ്പ​ള എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യു​ള്ള ജി​ല്ല​യി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ഞ്ചേ​ശ്വ​രം, ഉ​പ്പ​ള, കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് റെ​യി​ൽ​വേ​യു​ടേത്. ഇ​തി​നെ​തി​രെ നി​ര​വ​ധി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യി​രു​ന്നു. നി​ര​ന്ത​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നി​ട്ടും വി​ക​സ​ന​ത്തോ​ട് മു​ഖം തി​രി​ച്ചു​നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ൽ​വേ അ​ധി​കൃ​ത​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ഈ ​മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളും സ​ന്ദ​ർ​ശി​ച്ച് നാ​ട്ടു​കാ​രി​ൽ​നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും പ​രാ​തി കേ​ൾ​ക്കു​ക​യും നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ന്ദ​ർ​ശ​നം രാ​ഷ്ട്രീ​യ​ത​ട്ടി​പ്പെ​ന്ന് പ​റ​ഞ്ഞ് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ചേ​ശ്വ​രം സ്റ്റേ​ഷ​നി​ൽ അ​ന്ന് എം.​പി​യെ ത​ട​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടു​പോ​ലും ഒ​രു ഇ​ട​പെ​ട​ലും ന​ട​ന്നി​ല്ല.

റെ​യി​ൽ​വേ​ക്ക് ഏ​റെ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് മ​ഞ്ചേ​ശ്വ​ര​വും കു​മ്പ​ള​യും. വി​ക​സ​ന കാ​ര്യ​ത്തി​ലാ​ക​ട്ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യും. കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​ത്രം വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഏ​ക്ക​ർ​ക​ണ​ക്കി​ന് ഭൂ​മി​യു​ണ്ട്. ഇ​ത് നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രെ ധ​രി​പ്പി​ച്ച​തു​മാ​ണ്. കു​മ്പ​ള​യെ സാ​റ്റ്ലൈ​റ്റ് സ്റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത് ചെ​വി​ക്കൊ​ള്ളാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നു​മി​ല്ല. കാ​സ​ർ​കോ​ട് മു​ത​ൽ തെ​ക്കോ​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ളെ​യാ​ണ് റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ന്റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ജി​ല്ല​യി​ലെ മ​റ്റു​ള്ള സ്റ്റേ​ഷ​നു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്ന​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നാ​ട്ടു​കാ​രും പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​റ​യു​ന്നു.

Tags:    
News Summary - Railway development excluding Mancheswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.