കാസർകോട്: ജൈവ വൈവിധ്യം തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി അച്ചാംതുരുത്തി മുതൽ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികൾക്ക് അറിവും ഉല്ലാസവും പകർന്നു. കാവും കണ്ടൽക്കാടുകളും കണ്ടറിഞ്ഞായിരുന്നു യാത്ര.
നഗരസഭാധ്യക്ഷ ടി.വി. ശാന്ത യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദ്ദീൻ അരിഞ്ചിറ, അൻവർ സാദിഖ്, പി.പി. ലത, വി.വി. സതി, ടി.വി. ഷീബ,പി. കെ. ലത എന്നിവർ സംസാരിച്ചു.
കവ്വായി കായലിലെ ജൈവ വൈവിധ്യത്തെ പറ്റി കെ. പ്രവീൺ നെയ്തൽ ക്ലാസെടുത്തു. കാവുകളും പരിസ്ഥിതി സംരക്ഷണവും വിഷയത്തിൽ പി. വേണുഗോപാലും കാവും ദ്വീപും കുട്ടികളും വിഷയത്തിൽ വി. നിളയും ക്ലാസുകൾ നയിച്ചു.പി. എം. സന്ധ്യ സ്വാഗതവും സി. പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.