കാറഡുക്ക: കലോത്സവ നഗരിയിൽ സേവന സജ്ജരായി കുട്ടി വളന്റിയർമാരും. സംഘാടന മികവിനായി 220 കുട്ടി വളന്റിയർമാരും പുറത്തുനിന്നുള്ള 210 സന്നദ്ധ പ്രവർത്തകരുമുണ്ട്. ജാഗ്രതയോടെ സേവനങ്ങൾ നൽകാനുള്ള ആത്മവിശ്വാസവുമായാണ് ഇവർ നിൽക്കുന്നത്. പ്രധാന കവാടം മുതൽ ഭക്ഷണശാല വരെയുള്ള പ്രവർത്തനങ്ങളിൽ ഇതുകാണാം. കുട്ടി വളന്റിയർമാർക്ക് കൃത്യവും വ്യക്തമായും നിർദേശങ്ങൾ നൽകി അധ്യാപകരും ഒപ്പമുണ്ട്. ജെ.ആർ സി, എൻ. സി.സി, ഗ്രീൻ പ്രോട്ടോകോൾ എന്നിങ്ങനെ വിവിധ സ്ക്വാഡുകൾ തിരിച്ചാണ് കലോത്സവ നഗരിയിലെ സേവനം.
നഗരിയിലേക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൂചന ബോർഡുകൾ, ആവശ്യക്കാരുടെ അടുത്തെത്തുന്ന കുടിവെള്ളം, പരിപാടികൾ നടക്കുന്ന സ്റ്റേജുകൾ, ഭക്ഷണശാല, മീഡിയ റൂം ഉൾപ്പെടെ എവിടെ യും കുട്ടി വളന്റിയർമാരുടെ സജീവ സാന്നിധ്യം. ഒരു വിളിക്കപ്പുറം അവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.