ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍

ഡോ. എന്‍. സന്തോഷ് കുമാര്‍ ഭെൽ സ്വതന്ത്ര ഡയറക്ടര്‍

പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​എ​ന്‍. സ​ന്തോ​ഷ് ക​മാ​റി​നെ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡി(​ഭെൽ)​​​​ന്‍റെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു.

പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് ബി.​ഇ.​എ​ല്‍. ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ അ​ട​ക്കം അ​ഞ്ച് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ര്‍മാ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​രോ​ധ വ​കു​പ്പ് നി​യ​മി​ച്ച​ത്. കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാ​മ​ത് ര​ജി​സ്ട്രാ​റാ​ണ്.

എ​ൻ​ജി​നീ​യ​റി​ങ്, ഗ​വേ​ഷ​ണം, ഭ​ര​ണ​നി​ര്‍വ​ഹ​ണം എ​ന്നി​വ​യി​ല്‍ മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ​രി​ച​യ​മു​ണ്ട്. 1995ല്‍ ​മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റി​ങ്ങി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം 2008ല്‍ ​മ​ദ്രാ​സ് ഐ.​ഐ.​ടി​യി​ല്‍നി​ന്നും ഗ​വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി. 1986ല്‍ ​അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​റാ​യി അ​ധ്യാ​പ​ക ജീ​വി​തം ആ​രം​ഭി​ച്ചു. 2020 മാ​ര്‍ച്ചി​ല്‍ പ്ര​ഫ​സ​റാ​യി വി​ര​മി​ച്ചു. പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ വ​കു​പ്പ് മേ​ധാ​വി​യും ഡീ​നു​മാ​യി​രു​ന്നു.

Tags:    
News Summary - Dr N Santosh Kumar BHEL Independent Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.