വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ; അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക

ബംഗളൂരു: കേരളത്തിൽനിന്ന് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി എത്തുന്നവരെ പിടികൂടാൻ കുടക് ജില്ലയിലെ അതിർത്തികളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മലയാളി ദമ്പതികളെ വീരാജ്പേട്ട റൂറൽ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരെ നേരത്തെ തിരിച്ചുവിടുകയായിരുന്നു ചെയ്തിരുന്നത്. സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതും കർശനമാക്കിയിട്ടുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ൈസദ് മുഹമ്മദ് (32), ഭാര്യ ആയിഷ റെഹ്​മാന്‍ (27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്​റ്റിലായത്.


Tags:    
News Summary - Fake RTPCR certificate; Karnataka tightens border checks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.