ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ തൃ​ക്ക​ണ്ണാ​ട് ക​ട​പ്പു​റത്ത് തെങ്ങുകൾ കടപുഴകിയപ്പോൾ 

മഴക്ക്​ ശമനമില്ല; കാ​സ​ർ​കോ​ട് ജില്ലയില്‍ ഇന്നും ഓറഞ്ച് ജാഗ്രത

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യും മ​ഴ​ക്ക്​ ശ​മ​ന​മു​ണ്ടാ​യി​ല്ല. ഇ​ട​മു​റി​യാ​തെ​പെ​യ്ത മ​ഴ പ​ല​യി​ട​ത്തും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബു​ധ​നാ​ഴ്ച​യും ഓ​റ​ഞ്ചിലായിരുന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ക്ക​ണ്ണാ​ട്, ബേ​ക്ക​ൽ ക​ട​പ്പു​റ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ര​ണ്ടു വീ​ട്ടു​കാ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു.

ചി​ത്താ​രി, പ​ള്ളി​ക്ക​ര, തൃ​ക്ക​ണ്ണാ​ട് ഭാ​ഗ​ങ്ങ​ളി​ൽ മു​പ്പ​തി​ലേ​റെ തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണു. 20 മീ​റ്റ​റോ​ളം ക​ട​ൽ ക​ര​യെ​ടു​ത്തു. ത​ച്ച​ങ്ങാ​ട് ഗോ​പാ​ല​ന്‍റെ ഭാ​ര്യ പ്ര​മീ​ള​യു​ടെ വീ​ട് തെ​ങ്ങ് വീ​ണ് ത​ക​ർ​ന്നു. പ്ര​മീ​ള​യു​ടെ വീ​ട്ടി​ലെ ഒ​രു കു​ട്ടി​ക്ക് ഓ​ട് ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ന​യാ​ലി​ലെ ര​ത്നാ​ക​ര​ന്‍റെ വീ​ട് കാ​റ്റി​ൽ ത​ക​ർ​ന്ന് 40,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.

നീ​ലേ​ശ്വ​രം വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം മ​ഴ​യി​ൽ ത​ക​ർ​ന്നു. മ​ടി​ക്കൈ മ​ണ​ക്ക​ട​വ് പാ​ലം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി . ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ന​യാ​ലി​ൽ ര​ണ്ടു വീ​ടും പേ​രോ​ലി​ൽ ഒ​രു വീ​ടും ത​ക​ർ​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലൂ​രാ​വി​യി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി റോ​ഡി​ന് കു​റു​കെ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ ത​ക​ർ​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ക​ള്ളാ​ർ ചു​ള്ളി​ത്ത​ട്ട് റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ക​പ്പ​ള്ളി​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. കോ​ടോം ഉ​ദ​യ​പു​ര​ത്ത് ക​ശു​മാ​വ് പൊ​ട്ടി​വീ​ണ് പ്രി​യ (41)യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട്​ വീ​ട്ടു​പ​റ​മ്പി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ മ​രം പൊ​ട്ടി​വീ​ണു. ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന തൃ​ക്ക​ണ്ണാ​ട് ക​ട​പ്പു​റ​ത്ത് ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ക​ട​ല്‍ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് സ്ഥി​രം​വീ​ട് എ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ച്ച് ചെ​യ്യു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ക​ട​ല്‍ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ക്യാ​മ്പി​ലേ​ക്ക് മാ​റാ​ന്‍ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ചു. ഇ​വ​ര്‍ക്ക് അ​ടു​ത്തു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ക്യാ​മ്പു​ക​ള്‍ ഒ​രു​ക്കും.

ക​ട​ല്‍ക്ഷോ​ഭ​ത്തി​ല്‍ പ​തി​ന​ഞ്ചാം വാ​ര്‍ഡി​ലെ താ​മ​സ​ക്കാ​രാ​യ മു​ല്ല, ചി​ന്ന​മ്മ​ല്‍ എ​ന്നി​വ​രു​ടെ വീ​ടും, ര​മ​ണി​യു​ടെ അ​ടു​ക്ക​ള​യു​ടെ ഷെ​ഡും ത​ക​ര്‍ന്നു. സ്ഥ​ല​ത്ത് 18 തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. ഹോ​സ്​​ദു​ർ​ഗ്​ ത​ഹ​സി​ല്‍ദാ​ര്‍ എ​ന്‍. മ​ണി​രാ​ജ്, ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ ലൈ​ജി​ന്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ല​ക്ഷ്മി, വാ​ര്‍ഡ് മെം​ബ​ര്‍ ഷൈ​നി​മോ​ള്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ എ​സ്. ശ്രീ​ജ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്​ പ്ര​കാ​ശ​ന്‍, വി​ല്ലേ​ജ് ഫീ​ല്‍ഡ് അ​സി​സ്റ്റ​ന്‍റ്​ പ്ര​ദീ​പ് എ​ന്നി​വ​രും ക​ല​ക്ട​ര്‍ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

ഉ​പ്പ​ള പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​ക്ക്​ മു​ക​ളി​ലാ​ണ് ഒ​ഴു​കു​ന്ന​ത്. തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​തപാ​ലി​ക്ക​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ പ​ട​ന്ന​ക്കാ​ട്ടാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്​ -121. ഏ​റ്റ​വും കു​റ​വ്​ 90 മി​ല്ലി മീ​റ്റ​ർ മ​ഴ​ല​ഭി​ച്ച മൂ​ളി​യാ​റി​ലാ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യും പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം ഗ​താ​ഗ​ത ത​ട​സ്സം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ല. മേ​ൽ അ​വ​ധി​മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന പ​ഠ​ന​സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

Tags:    
News Summary - heavy rain in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.