കാസർകോട്: ഉഡുപ്പിയിലെയും കുന്ദാപൂരിലെയും ശിരോവസ്ത്ര വിലക്കിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക അതിർത്തിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമവും പ്രകടനവും മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.
ഇർഷാദ് മൊഗ്രാൽ, സൈഫുല്ലാഹ് തങ്ങൾ, അസറുദ്ദീൻ മണിയനോടി, ഇബ്രാഹിം കുന്തല്ലൂർ, ഷാഹിദ റഷീദ്, ജാബിർ തങ്കയം, സഹദ് അംഗഡിമുഗർ, സിദ്ദിഖ് മഞ്ചേശ്വർ, റഹീം പള്ളം, മുഫാസി കോട്ട, ഷാനിഫ് നെല്ലിക്കട്ട, ജംഷീർ മൊഗ്രാൽ, സർഫറാസ് ബന്തിയോട്, ഇർഫാൻ കുന്നിൽ, ഷഹാന കണിയ, സിറാജ് പുത്തിഗ, തംസീന കൊടിയമ്മ, ഷിബിൻ ഷഹാന,മൈമൂന മൊഗ്രാൽ, ഷഹല ഷഹാന,സുൽഫത്, ജുമാന തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.