അനധികൃത സ്വത്ത്: ടൗണ്‍ പ്ലാനിങ്​ ഓഫിസര്‍ക്ക് അഞ്ചുവര്‍ഷം തടവും 35 ലക്ഷം രൂപ പിഴയും


മംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരു സിറ്റി കോർപറേഷന്‍ ഉദ്യോഗസ്ഥന്​ അഞ്ചുവര്‍ഷം തടവും 35 ലക്ഷം രൂപ പിഴയും. സിറ്റി കോർപറേഷനിലെ അസി. ടൗണ്‍ പ്ലാനിങ്​ ഓഫിസറായിരുന്ന എസ്.ഇ. മഞ്ജുനാഥ സ്വാമിയെയാണ് (50) മൂന്നാമത് അഡീഷനൽ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2007ല്‍ മഞ്ജുനാഥയുടെ ഓഫിസിലും വസതിയിലും ലോകായുക്തയുടെ പ്രത്യേക പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു.


Tags:    
News Summary - Illegal property: Town planning officer jailed and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.