ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം നീ​ലേ​ശ്വ​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന; കാസർകോട് രണ്ടു കടകൾ അടപ്പിച്ചു

കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുന്നു. കാസർകോട്, കാഞ്ഞങ്ങാട് മേഖലകളിലായി വെള്ളിയാഴ്ച നടന്ന പരിശോധനയിൽ രണ്ട് കടകൾ അടപ്പിച്ചു. രണ്ട് കടകൾക്ക് പിഴയും ഈടാക്കി. ഹോട്ടലുകൾ, പച്ചക്കറി കടകൾക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ ലൈസൻസ് ഇല്ലാത്ത കടകൾക്കെതിരെയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാസർകോട് കലക്ടറേറ്റ് പരിസരം തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ വിപണനം നടത്തുന്ന കടകൾക്ക് നോട്ടീസും നൽകി. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ കെ. സുജയൻ, എസ്. ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ കടകളിൽ പരിശോധന വേണ്ടത്ര നടത്തുന്നില്ലെന്ന് എ.ഡി.എം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിലാണ് എ.ഡി.എം എ.കെ. രമേന്ദ്രന്‍ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ ബന്ധപ്പെട്ട പഞ്ചായത്തോഫിസില്‍ സൂക്ഷിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഭക്ഷ്യവിഷബാധയുണ്ടായ സമയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥനും കാര്യമായി പരിശോധന നടത്താറില്ലെന്നാണ് എ.ഡി.എമ്മിനു നൽകിയ മൊഴി. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളൊന്നും സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇത്രയും കുത്തഴിഞ്ഞ രീതിയിലാണ് ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരംകൂടിയാണ് അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

നീലേശ്വരത്ത് ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ൾ​ബാ​റി​ലും ഹോ​ട്ട​ലു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മ​ല​ബാ​ർ പാ​ല​സ്, ശ്രീ​കൃ​ഷ്ണ​വി​ലാ​സം, മ​ഹാ​മാ​യ, ഹോ​ട്ട​ൽ അം​ബി​ക, വ​സ​ന്ത​വി​ഹാ​ർ, ഉ​ണ്ണി​മ​ണി ഹോ​ട്ട​ൽ, വ​നി​ത ഹോ​ട്ട​ൽ, ഗോ​ൾ​ഡ​ൻ ഗെ​യി​റ്റ്, ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്‍റ്, ബ​ദ​രി​യ്യ, ന​ള​ന്ദ റി​സോ​ർ​ട്ട്, മോ​ഡേ​ൺ കൂ​ൾ ബാ​ർ, ദോ​ശ ഹ​ട്ട് , ബെ​സ്റ്റ് ബേ​ക്ക​റി , ക​മ​ൽ ടീ​സ്റ്റാ​ൾ, യെ​ല്ലോ പെ​ൻ​ഗ്വി​ൻ, ചി​ക്ക​ൻ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശു​ചീ​ക​ര​ണ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി. കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ന​ൽ​കാ​തി​രി​ക്ക​രു​തെ​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ക്ക​രു​തെ​ന്നും പി​ടി​ച്ചെ​ടു​ത്താ​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തു​ട​ർ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ. ​ഫി​റോ​സ് ഖാ​ൻ അ​റി​യി​ച്ചു.

ചെറുവത്തൂരിൽ ഹോട്ടൽ വ്യാപാരം സാധാരണ നിലയിലേക്ക്

ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​രി​ലെ കൂ​ൾ​ബാ​റി​ൽ​നി​ന്ന്​ ഷ​വ​ർ​മ ക​ഴി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ വ്യാ​പാ​ര മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ഹോ​ട്ട​ൽ മേ​ഖ​ല​യെ​യാ​ണ് ഷ​വ​ർ​മ സം​ഭ​വം പ്ര​ധാ​ന​മാ​യും ബാ​ധി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ൽ നി​ര​വ​ധി കൂ​ൾ​ബാ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഷ​വ​ർ​മ അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നി​ട​ങ്ങ​ൾ കു​റ​വാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഊ​ർ​ജി​ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. ന​ന്നാ​യി ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​വ​രെ​യ​ട​ക്കം സം​ശ​യ​ത്തി​​ന്റെ നി​ഴ​ലി​ൽ നി​ർ​ത്തി​യാ​ണ് പ​ല സം​ഘ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന​യെ​ന്ന്​ പ​രാ​തി​യു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ജ​ന​ങ്ങ​ൾ എ​ത്താ​ത്ത​തും ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ ഹോ​ട്ട​ൽ മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങി. 

Tags:    
News Summary - Inspection by the Food Safety Department; two shops closed in Kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.