കാസർകോട്: ആശുപത്രി പ്രവര്‍ത്തനം താൽകാലികമായി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി ആശുപത്രിയിലെ വൈദ്യുതി ബന്ധം താൽകാലികമായി വിച്ഛേദിക്കണമെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിർദേശിച്ചു.
പ്രവര്‍ത്തന സജ്ജമല്ലാത്ത ആശുപത്രിയില്‍ വൈദ്യുതി കുടിശ്ശിക നിലനില്‍ക്കുന്നതിനാലാണ് നിർദേശം. ടാറ്റ ആശുപത്രി പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തിരികെ കൊണ്ടുവരുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും വേണം. ആരോഗ്യ വകുപ്പിന് ഭൂമി കൈമാറുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് എം.എല്‍.എ പറഞ്ഞു. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. മലയോര ഹൈവേ എടപ്പറമ്പ-കോളിച്ചാല്‍ റീച്ചില്‍ നിർമാണ പ്രവൃത്തിക്ക് തടസ്സമായിരുന്ന വനം വകുപ്പിന്റെ സ്ഥലത്തിന് പകരം ഭീമനടി വില്ലേജിലെ കമ്മാടം കാവില്‍ ഭൂമി കൈമാറി കിട്ടിയതിനാല്‍ മലയോര ഹൈവേയുടെ നിർമാണപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഡിപ്പോയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കാന്‍ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെടുമെന്ന് കലക്ടര്‍ അറിയിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുവദിച്ച വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ച നടപടി പുനഃപരിശോധിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ബദിയടുക്ക കുഞ്ചാറില്‍ തകര്‍ന്ന നടപ്പാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.