സ്ഫോടക വസ്തുക്കൾ കൈവശം വെച്ചയാൾ അറസ്​റ്റിൽ

മംഗളൂരു​: 1,11,140 രൂപ വിലമതിക്കുന്ന 1,725 ​​കിലോഗ്രാം നിരോധിത സ്ഫോടകവസ്തുക്കൾ ബന്തറിലെ വാണിജ്യ-റസിഡൻഷ്യൽ കെട്ടിടത്തിൽ സൂക്ഷിച്ചതിന് ഒരാളെ അറസ്​റ്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. മുടിപ്പു സ്വദേശി ആനന്ദ് ഗാട്ടിയാണ്​ (50) അറസ്​റ്റിലായത്.

പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളിൽ 400 കിലോഗ്രാം സൾഫർ പൊടി, 350 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 50 കിലോഗ്രാം ബേരിയം നൈട്രേറ്റ്, 395 കിലോ പൊട്ടാസ്യം ക്ലോറേറ്റ്, 260 കിലോ അലൂമിനിയം പൊടി, 100 എയർ പിസ്​റ്റൾ തിര, 30 കിലോഗ്രാം ലെഡ് ബോളുകൾ, 240 കിലോ കരി എന്നിവ പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു, ഉഡുപ്പി, ചിക്കമഗളൂരു മേഖല എന്നിവ നക്‌സൽ സാന്നിധ്യമുള്ള സെൻസിറ്റിവ് പ്രദേശങ്ങളാണെന്നും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നത് ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയായിരിക്കുമെന്നും പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.


Tags:    
News Summary - keep explosives : man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.