ര​ണ്ടാം നി​ല കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ്കം ഷോ​പ്പി​ങ് കോം​പ്ല​ക്സ്

ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ്: ര​ണ്ടാം നി​ല കോ​ൺ​ക്രീ​റ്റ് ചെ​യ്തു

നീ​ലേ​ശ്വ​രം: ക​രാ​ർ​വ്യ​വ​സ്ഥ​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ അ​സി. എ​ൻ​ജി​നീ​യ​റെ നി​യ​മി​ച്ച​തോ​ടെ നി​ർ​മാ​ണം നി​ല​ച്ച നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​പ്ര​വൃ​ത്തി വീ​ണ്ടും ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല എ​ൻ​ജി​നീ​യ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്തു. ഇ​തോ​ടെ നി​ർ​മാ​ണ പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് ര​ണ്ടാം​നി​ല കെ​ട്ടി​ടം കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ തൂ​ണു​ക​ൾ നി​ർ​മി​ച്ച് പ്ലൈ​വു​ഡ് ഷീ​റ്റി​ട്ട് ക​മ്പി കെ​ട്ടി​വെ​ച്ചി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​രു​ന്നു. ക​ന​ത്ത​വെ​യി​ലി​ൽ ക​മ്പി​ക്ക​ടി​യി​ലെ ഷീ​റ്റും റ​ണ്ണ​റു​ക​ളും വ​ള​ഞ്ഞു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ നീ​ളു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം​ചേ​ർ​ന്ന് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലേ​ക്ക് വി​ര​മി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തു​പ്ര​കാ​രം ഒ​ക്ടോ​ബ​ർ 14ന് ​ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു.

ഇ​തി​ൽ മൂ​ന്നു​മാ​സം മു​മ്പ് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത അ​സി. എ​ൻ​ജി​നീ​യ​ർ കെ.​വി. ഉ​പേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​യി. തു​ട​ർ​ന്ന് ഉ​പേ​ന്ദ്ര​നെ ന​ഗ​ര​സ​ഭ അ​സി. എ​ൻ​ജി​നീ​യ​റാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ക​യും ക​രാ​റു​കാ​ര​നാ​യ ജോ​യി​യു​ടെ കീ​ഴി​ൽ ര​ണ്ടാം നി​ല ബു​ധ​നാ​ഴ്‌​ച കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ന​ഗ​ര​സ​ഭ​യി​ൽ മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​ർ വി​ഭാ​ഗ​ത്തി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ പ​ക​രം എ​ൻ​ജി​നീ​യ​ർ നി​യ​മ​നം ഇ​തു​വ​രെ​യും ന​ട​ന്നി​ല്ല.

പ​ക​രം സം​വി​ധാ​ന​മാ​യി മൂ​ന്നു​പേ​രെ ഇ​ൻ ചാ​ർ​ജ് എ​ന്ന​നി​ല​യി​ൽ നി​യ​മി​ച്ചെ​ങ്കി​ലും ആ​രും ഇ​തി​ന് ത​യാ​റാ​യി​ല്ല. കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള പെ​ർ​മി​റ്റ് അ​പേ​ക്ഷ​യും ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. 

Tags:    
News Summary - Municipal Bus Stand-cum-Shopping Complex: 2nd floor concreted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.