നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാറയിൽ മേഘവിസ്ഫോടനം നടന്നതായി അനുമാനം. ബിരിക്കുളത്തിന് സമീപത്തെ കോളംകുളം കാരിയാർപ്പ് മേലെ പോയിൽ ഭാഗത്ത് ബുധനാഴ്ച ഉച്ച രണ്ടിന് മേഘ വിസ്പ്പോടനം പോലെ ഒരു മണിക്കൂറുകളോളം അതി തീവ്രമഴ പെയ്യുകയായിരുന്നു.
റോഡിലും വീടിന് സമീപത്തും ശക്തമായ മഴയിൽ മല വെള്ളപ്പാച്ചിൽ നടന്നു. കോളം കുളത്തെ ദേവസ്യയുടെ മുറ്റത്ത് കൂട്ടിവെച്ച തേങ്ങകളും ഉണങ്ങാനിട്ട വിറകുകളും കുത്തിയൊലിച്ചു പോയി. ഇതു കൂടാതെ വീടുകളിൽ സൂക്ഷിച്ച നിരവധി കാർഷിക വസ്തുക്കപത്രങ്ങളും മഴ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി കോളംകുളം ഓമങ്ങാനം പാലവും റോഡും മണിക്കൂറുകളോളം വെള്ളത്തിനടിയിലായി.
ബിരിക്കുളം പാറയിൽ ശക്തമായ മഴ പെയ്താൽ മാത്രമേ ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകാറുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കാലാവസ്ഥ മാറ്റത്തെ നാട്ടുകാർ ഭീതിയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.