കാസര്‍കോട്: മദ്യം കടത്ത് വ്യാപകമായി എന്ന സംശയത്തെ തുടർന്ന് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അഞ്ചിടങ്ങളില്‍ നിന്ന് മദ്യംപിടിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ സി.കെ.വി സുരേഷും സംഘവും കൂഡ്ലു ആര്.ഡി നഗറില്‍ നടത്തിയ പരിശോധനയില്‍ 25.94 ലിറ്റര്‍ കര്‍ണാടക നിർമിത വിദേശമദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ ജയിംസ് എബ്രഹാം കുരിയോയും സംഘവും വെള്ളരിക്കുണ്ട് പാലാവയലില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 25 ലിറ്റര്‍ ചാരായവുമായി പാലവയല്‍ വെടുക്കത്ത് ഹൗസിലെ വി. വിജയനെ (41) അറസ്റ്റ് ചെയ്തു.
എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ.വി. രഞ്ജിത്തും സംഘവും കീഴൂരില്‍ നടത്തിയ പരിശോധനക്കിടെ സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന നാല് ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യം പിടിച്ചു. പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട ഡി. ബിജേഷിനെതിരെ (37) കേസെടുത്തു. ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവും സംഘവും ഒബ്രങ്കള കൊറക്കാനയില് നടത്തിയ പരിശോധനക്കിടെ രണ്ടരലിറ്റര് വ്യാജമദ്യം പിടിച്ചു. സംഭവത്തില്‍ സതീശക്കെതിരെ (42)കേസെടുത്തു. കുമ്പള റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ കെ.വി. മനാസും സംഘവും പെര്‍മുദെയില്‍ നടത്തിയ പരിശോധനക്കിടെ 180 മില്ലിയുടെ 27 ടെട്രാ പാക്കറ്റ് (4.86 ലിറ്റര്‍) മദ്യം പിടികൂടി. സംഭവത്തില്‍ പെരിയടുക്ക സന്തോഷ് നിലയത്തിലെ പി. സന്ദേശിനെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.