ഹോളി ആഘോഷം കാസർകോട്ടുകാർക്ക് എന്നും ആവേശമാണ്. അത് തെരഞ്ഞെടുപ്പുവേളകൂടിയാകുമ്പോൾ മാറ്റുകൂടുകയും ചെയ്യും. ഞാൻ മത്സരിക്കുന്ന സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹോളീദിനം വന്നെത്തി. അന്ന് കാസർകോട്ടെ കാമ്പസുകളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. പയ്യന്നൂർ കോളജിൽ നിന്നായിരുന്നു തുടക്കമിട്ടത്.
നിശ്ചയിച്ച സമയം കഴിഞ്ഞിട്ടാണ് കാസർകോട് ഗവ. കോളജിൽ ഞാനെത്തിയത്. വിദ്യാർഥികളൊന്നടങ്കം എന്നെ സ്വീകരിക്കാൻ കാത്തിരുന്നു. സമയമേറെ വൈകിയിട്ടും അവർ സർപ്രൈസ് സ്വീകരണമാണ് എനിക്ക് നൽകിയത്. മണ്ഡലത്തിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്ഥിസംവാദങ്ങളില് അവസാനത്തേതായിരുന്നു കാസര്‍കോട് ഗവണ്മെന്റ് കോളജിലേത്. കുട്ടികളോടും അധ്യാപകരോടും വോട്ടഭ്യര്‍ഥിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഹോളിയാഘോഷം.
ചുറ്റുംകൂടിയ വിദ്യാര്‍ഥികള്‍ വര്‍ണം വാരിവിതറിയപ്പോള്‍ ഞാനൊന്നമ്പരന്നു. പിന്നെ അവരോടൊപ്പം ചേര്‍ന്നു. ചായംപൂശിയുള്ള ആ സ്വീകരണം, അത്യപൂർവ അനുഭവമായിരുന്നു. അവരുടെ ആഘോഷങ്ങളിൽ എന്നെയും കൂടെ കൂട്ടിയാണ് അവർ സ്നേഹം പ്രകടിപ്പിച്ചത്. ആഘോഷത്തിലവർ ഒന്നും നോക്കാതെ ചായംപൂശി. നിറം മായ്ക്കാൻ കഴിയുന്നതായിരുന്നില്ല. പിന്നെ ഞാനവിടെ ഒരു ലോഡ്ജിൽ റൂമെടുത്ത് മൂന്നുനാല് പ്രാവശ്യം കുളിച്ചാണ് ആ നിറം മുഴുവൻ മാറ്റാൻ കഴിഞ്ഞത്. എന്നിട്ട് പുതിയ ഡ്രസ് വരുത്തി ഇടുകയാണ് ചെയ്തത്. ഇത് കാസർകോടിന്റെ സ്നേഹോഷ്മളമായ സ്വീകരണത്തിന്റെ ഓർമയായി ഇന്നും മനസ്സിലുണ്ട്. അങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്ന ജനങ്ങൾ ഉണ്ണിത്താനെ, അവരുടെ ‘ഉണ്ണിച്ചയെ’ വിജയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.