ബേക്കൽ: ബേക്കൽ കോട്ടയിൽ പ്രഭാത സവാരിക്ക് അനുമതി നൽകി കേന്ദ്ര പുരാവസ്തു വകുപ്പ് ഉത്തരവിറക്കി. അനുമതി ലഭിച്ചതോടെ പാസ് കരസ്ഥമാക്കുന്നവർക്ക് കോട്ടയിൽ പ്രഭാത സവാരി ചെയ്യാം. പ്രതിമാസം 50 രൂപ വെച്ച് കുറഞ്ഞത് ആറുമാസത്തെ ഫീസായ 300 രൂപ അടക്കുന്നവർക്ക് പ്രഭാത സവാരിക്ക് പാസ് ലഭിക്കും. പാസ് ലഭിക്കാൻ ആധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും നൽകണം. പാസ് ലഭിച്ച ആൾക്ക് മാത്രമേ പ്രഭാത സവാരിക്കായി കോട്ടയിൽ പ്രവേശിക്കാനാവുകയുള്ളൂ.
പുതിയ പ്രവേശന സമയ ക്രമമനുസരിച്ച് രാവിലെ 6.30 നാണ് കോട്ടയിൽ സന്ദർശന സമയമെങ്കിലും രാവിലെ ആറുമണി മുതൽ 7.30 വരെ കോട്ടയിൽ പ്രഭാത സവാരി നടത്താം. 7.30ന് ശേഷം കോട്ടയിൽ തങ്ങി വൈകീട്ട് പുറത്തിറങ്ങുന്നവർ പ്രതിദിന പ്രവേശന ടിക്കറ്റ് ചാർജായ 25 രൂപ അധികം അടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.