ടാറ്റ ഹോസ്പിറ്റൽ പൂട്ടാനുള്ള നീക്കം ചെറുക്കും -മുസ്ലിം യൂത്ത് ലീഗ്

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരത്തിനിറങ്ങാൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പത്തില്‍ താഴെ ആയതോടെയാണ് കാസര്‍കോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള 79 പേരെ സ്ഥലം മാറ്റിയത്.

ഡോക്ടർമാരെ നിലനിർത്തി മൾട്ടി സ്പെഷ്യാലിറ്റിയാക്കി ഉയർത്താൻ സർക്കാർ തയാറാവണം. കോവിഡാനന്തരം ആശുപത്രി നിലനിർത്തുമെന്ന ഉറപ്പിൻമേലാണ് സ്ഥലം പോലും വിട്ടുനൽകിയത്. കോടികൾ നിർമിച്ച് പൂർത്തിയാക്കിയ ആശുപത്രി നിലനിർത്തി കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയാൽ കാസർകോടി‍െൻറ ആരോഗ്യ മേഖലക്ക് ഗുണംചെയ്യും.

പ്രസിഡന്‍റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതവും വൈസ് പ്രസിഡന്‍റ് ദാവൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.

Tags:    
News Summary - Muslim Youth League opposes move to close Tata Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.