കാസർകോട്: മനുഷ്യത്വ മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി കെ. രാജന്. ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി തയാറെടുപ്പിച്ച് മുന്നോട്ടുപോവുകയാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പൈവളിഗെ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലും വികസനം എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി വിവിധ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
അതിനിടയില്‍ വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സമയമില്ല. നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. 2025 നവംബര്‍ ഒന്നോടെ ഒരു അതിദരിദ്ര കുടുംബം പോലുമില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഏഴു വര്‍ഷത്തിനിടെ മൂന്നു ലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാറിനായി. ജനങ്ങളെ കേള്‍ക്കാന്‍ മന്ത്രിസഭയാകെ എത്തിച്ചേരുന്ന നവകേരള സദസ്സ് കേരളത്തില്‍ പുതുചരിത്രം സൃഷ്ടിക്കും. സംസ്ഥാന വികസനത്തിന് തടയിടാന്‍ പല മാര്‍ഗങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോഴും കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.