കാര്‍ബണ്‍ നെഗറ്റിവ് സ്ഥാപനമായി കണ്ടെത്തിയ മേലാംകോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്കൂളിനുവേണ്ടി കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാതയും
സ്കൂള്‍ പ്രധാനാധ്യാപകൻ അനിലും പുരസ്കാരം സ്വീകരിക്കുന്നു
കാസർകോട്: ഹരിത കേരളം മിഷന് 56 സ്ഥാപനങ്ങള്‍ നെറ്റ് സീറോ കാര്‍ബണ്‍ സ്ഥിതി വിലയിരുത്തിയതില്‍ ആദ്യഘട്ടത്തില്‍ എട്ട് സ്ഥാപനങ്ങള്‍ കാര്‍ബണ്‍ നെഗറ്റിവാണെന്ന് കണ്ടെത്തി.
ഇതില്‍ ജില്ലയിലെ പടന്നക്കാട് നെഹ്റു കോളജും കാഞ്ഞങ്ങാട് മേലങ്കോട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ. യു.പി. സ്കൂളും ഉള്‍പ്പെടുന്നു. പ്രാഥമിക വിലയിരുത്തല്‍ നടത്തിയതില്‍ കാര്‍ബണ്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം മേലങ്കോട്ട് എ.സി. കണ്ണന് നായര്‍ ഗവ. യു.പി. സ്കൂളാണ്.
സ്ഥാപനത്തില്‍ ഊര്‍ജവിനിയോഗം, കാര്‍ബണ്‍ എമിഷന്‍ വിലയിരുത്തുകയും, കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന അളവും ഉപാധികളും വിലയിരുത്തി പൊരുത്തപ്പെടുത്തിയപ്പോള് കാര്‍ബണ്‍ നിലവാരം നെഗറ്റീവ് നിലയില്‍ എത്തിയതിനാണ് പുരസ്കാരം. തിരുവനന്തപുരം ടാഗോര്‍ തിയറ്ററിൽ നടന്ന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എയില്‍നിന്ന് സാക്ഷ്യപത്രവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.