കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. വെസ്റ്റ് എളേരി വില്ലേജിൽ മുക്കടയിലെ എ.കെ. പുരുഷോത്തമനെയാണ് (50) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. ശിക്ഷാ നിയമം 376 എ ബി പ്രകാരവും പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഒരു അവധി ദിവസം ഉച്ചക്ക് ആറു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി വീടിനു സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ കളിക്കാൻ പോകുന്ന സമയം പ്രതി കുട്ടിയെ വീട്ടിലേക്ക് ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോയി മുറിയിൽവെച്ച് ലൈംഗിക ആക്രമണത്തിന്ന് വിധേയമാക്കുകയായിരുന്നു. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ ആദ്യം കേസന്വേഷണം നടത്തി.
പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന കെ.പി. സുരേഷ് ബാബുവാണ്. ഇപ്പോഴത്തെ ചന്തേര ഹൗസ് ഓഫിസർ പി. നാരായണനും അന്വേഷണത്തിൽ പങ്കാളിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു പരാതിക്കാരിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.