മേ​ലാ​ങ്കോ​ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു.​പി സ്കൂ​ളി​ലെ പ്രീ ​പ്രൈ​മി ക്ലാ​സ് മു​റി

കാസർകോട്​ ജില്ലയിൽ പ്രീ പ്രൈമറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ചെ​റു​വ​ത്തൂ​ർ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ ​പ്രൈ​മ​റി​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു.

ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ മാ​തൃ​കാ പ്രീ ​സ്കൂ​ളി‍െൻറ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു.​പി സ്കൂ​ളി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. സ​മ​ഗ്ര​ശി​ക്ഷ അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക​ർ​ഷ​ക​മാ​യ​രീ​തി​യി​ൽ മാ​തൃ​കാ പ്രീ ​സ്കൂ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

അ​ഭി​ന​യ​മൂ​ല, ചി​ത്ര​ക​ലാ​മൂ​ല, സം​ഗീ​ത​മൂ​ല, നി​ർ​മാ​ണ​മൂ​ല, വാ​യ​ന​മൂ​ല, ഗ​ണി​ത​മൂ​ല, ശാ​സ്ത്ര​മൂ​ല എ​ന്നി​ങ്ങ​നെ ഏ​ഴു​മൂ​ല​ക​ൾ ഈ ​ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ്​ മേ​ലാ​ങ്കോ​ട്ട് സ​ജ്ജ​മാ​ക്കി​യ​ത്. പാ​ഠ്യ​പ​ദ്ധ​തി വി​നി​മ​യ​ത്തി‍െൻറ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന ഇ​ട​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന മൂ​ല​ക​ളെ മാ​റ്റി​യെ​ടു​ക്കാ​ൻ ഏ​റെ ആ​ക​ർ​ഷ​ക​വും നൂ​ത​ന​വും വേ​റി​ട്ട​തു​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

ച​മ​ഞ്ഞു​ക​ളി, പാ​വ​നാ​ട​കം, റോ​ൾ പ്ലേ, ​അ​നു​ക​ര​ണം തു​ട​ങ്ങി​യ​വ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ചി​ത്ര​ക​ലാ​മൂ​ല​യി​ൽ വ​ര​ക്കാ​നു​ള്ള നൈ​സ​ർ​ഗി​ക ശേ​ഷി​യെ വ​ള​ർ​ത്തി​യെ​ടു​ക്കും. സം​ഗീ​ത മൂ​ല​യി​ൽ വി​വി​ധ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ ഒ​റ്റ​ക്കും സം​ഘ​മാ​യും ആ​സ്വാ​ദ്യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും പ്ര​കൃ​തി​യി​ലെ ശ​ബ്ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​മൂ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് ത‍െൻറ പ​രി​സ​ര​ത്തെ​യും പ്ര​കൃ​തി​യി​ലെ​യും വ​സ്തു​ക്ക​ളെ നി​ർ​മാ​ണ മൂ​ല​യി​ലേ​ക്ക് സൃ​ഷ്ടി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യു​ണ്ടാ​യി. ഇ​രു​നൂ​റോ​ളം പു​സ്ത​ക​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച്, വാ​യ​ന​ക്കു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ഗ​ണി​തം ആ​സ്വ​ദി​ച്ച് പ​ഠി​ക്കാ​നു​ള്ള പ​ഠ​നോ​പ​ക​ര​ണ ശേ​ഖ​ര​ണ​മാ​ണ് ഗ​ണി​ത​മൂ​ല​യെ സ​മ്പ​ന്ന​മാ​ക്കി​യി​ട്ടു​ള്ള​ത്. തീ​മു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രു​ചി, നി​റം, മ​ണം, സ്പ​ർ​ശം, ശ​ബ്ദം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​റി​ൽ​പ​രം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ശാ​സ്ത്ര​മൂ​ല​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പ്രീ ​പ്രൈ​മ​റി ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ഴു വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടി 2022 ഒാ​ടെ മാ​തൃ​കാ സ്കൂ​ളു​ക​ളാ​ക്കു​ക എ​ന്ന​താ​ണ്സ​മ​ഗ്ര​ശി​ക്ഷ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​മ​ഗ്ര​ശി​ക്ഷ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ പി. ​ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Pre primary classes in Kasargod district up to international standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.