കാസർകോട്: പുതിയ സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ റോഡിലും പഴയ കെട്ടിടങ്ങളുടെ നീണ്ട നിരതന്നെ കാണാം. ഇപ്പോൾ താഴെ പതിക്കുമെന്ന നിലയിലുള്ളതും കുറവല്ല. ഈ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാൽതന്നെ പാർക്കിങ്ങിന് കുറെ സ്ഥലം ലാഭിക്കാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്.
പല കെട്ടിടങ്ങളും പൊതുസ്ഥലത്തേക്ക് കയറിയിട്ടാണ് നിർമിച്ചിട്ടുള്ളത്. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാൽതന്നെ കുറെയേറെ സൗകര്യമൊരുക്കാൻ പറ്റും. പുതിയ സ്റ്റാൻഡിനടുത്തുള്ള പടക്കശാലയുടെ അടുത്തുള്ള പഴയകെട്ടിടം പൊളിച്ചുമാറ്റണമെന്നത് യാത്രക്കാരുടേയും ബസ് തൊഴിലാളികളുടേയും പ്രധാന ആവശ്യമാണ്. ഈ കെട്ടിടം കാരണം കാസർകോട് ടൗൺ മുതൽ വിദ്യാനഗർ വരെ കഴിഞ്ഞ മഴക്കാലത്ത് ഗതാഗതതടസ്സം നേരിട്ടതും വാർത്തയായിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളൊക്കെ വാങ്ങിയെങ്കിലും ഈ കെട്ടിടം ഇനിയും പൊളിച്ചുമാറ്റാൻ തയാറായില്ല അതിന്റെ ഉടമ എന്നും ആക്ഷേപമുണ്ട്.
പഴയകെട്ടിടങ്ങൾ പുതിയതാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകുന്നുണ്ട്. തീരെ ശോച്യാവസ്ഥയിലുള്ള കെട്ടിടം മിനുക്കുപണികൾ എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. അമ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളൊക്കെയാണ് ഇങ്ങനെ പുതുക്കിപ്പണിയുന്നത്. ഇത് അധികൃതർ അറിയാതെയാണ് പലപ്പോഴും മാറ്റിയെടുക്കുന്നതെന്നും ആരോപണമുണ്ട്. അഥവാ അറിഞ്ഞാൽതന്നെ ഉദ്യോഗസ്ഥർ കണ്ണടക്കുന്ന അവസ്ഥയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.