മൊ​ഗ്രാ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത

ഫ്ല​ക്സ് ബോ​ർ​ഡ്

ഹൈകോടതി നിർദേശം അവഗണിച്ചു; പഞ്ചായത്ത് നടപടി തുടങ്ങി

കാ​സ​ർ​കോ​ട്: പൊ​തു​സ്ഥ​ല​ത്തെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും നീ​ക്കം​ചെ​യ്യാ​നു​ള്ള ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ രം​ഗ​ത്ത്.

അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർ​ക്കെ​തി​രെ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 1.94 ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾക്ക് പി​ഴ​ചു​മ​ത്തി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യും പി​ഴ​ചു​മ​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​നി​ര​ത്തു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച നീ​ക്കം​ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൊ​ഗ്രാ​ൽ ടൗ​ണി​ൽ സ്ഥാ​പി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും എ​ടു​ത്തു​മാ​റ്റാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നാ​ൽ കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് നാ​സ​ർ മൊ​ഗ്രാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബോ​ർ​ഡ് സ്ഥാ​പി​ച്ച​തു​മൂ​ലം ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് വ​രു​ന്ന​ത് കാ​ണാ​നാ​കു​ന്നി​ല്ലെ​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ ബോ​ർ​ഡ് മ​റ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്കാനൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ 5000 രൂ​പ പി​ഴ​യ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഹൈ​കോ​ട​തി നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രു​ന്നു.

ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ കോ​ട​തി പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞി​ട്ടും മൊ​ഗ്രാ​ലി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡ് നീ​ക്കം ചെ​യ്യാ​ത്ത​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ത​ല​വേ​ദ​ന​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പി​ഴ​ചു​മ​ത്താ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

Tags:    
News Summary - The High Court's suggestion ignored; The Panchayat has started action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.