ഉണ്ണിത്താൻ എം.പിയോട് ട്രെയിനിൽവെച്ച് അപമര്യാദയായി പെരുമാറി

കാഞ്ഞങ്ങാട്: ഉണ്ണിത്താൻ എം.പിയോട് ട്രെയിനിൽവെച്ച് അപമര്യാദയായി പെരുമാറി. കാഞ്ഞങ്ങാട് റെയിൽവേ സ്​റ്റേഷനിൽ ട്രെയിനിൽവെച്ചാണ് പ്രവാസി കോൺഗ്രസ് നേതാവും സംഘവും എം.പിയെ അസഭ്യം പറയുകയും ആക്രമിക്കാൻ തയാറെടുക്കുകയും ചെയ്തത്. ഇന്നലെ രാത്രി കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയിൽ മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എമാർ സംഘത്തെ തടഞ്ഞു. പ്രശ്നമാക്കിയവർ പിന്നീട് ഓടിരക്ഷപ്പെട്ടു. ഇവർ എം.പിക്കെതിരെ കൈയേറ്റശ്രമവും നടത്തിയിരുന്നുവെന്ന് എം.എൽ.എമാർ പറഞ്ഞു.



Tags:    
News Summary - rajmohan unnithan mp faced obscene word on the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.