കാ​യി​ക​മ​ത്സ​ര സ്ഥ​ല​ത്ത് ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധി​ക്കു​ന്നു

പ്രത്യേക മതക്കാർക്ക് മാത്രമായി കായികമത്സരം നടത്തി ആര്‍.എസ്.എസ്

മഞ്ചേശ്വരം: പ്രത്യേക മതവിഭാഗത്തിന് മാത്രമായി കായികമത്സരം സംഘടിപ്പിച്ച് സംഘ്പരിവാർ. ആർ.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള വീരകേസരി ക്ലബാണ്‌ ഞായറാഴ്‌ച ബെരിപദവ്‌ പെറോഡിയിലെ പാടത്ത്‌ മത്സരം നടത്തിയത്‌. പ്രചാരണ ബോർഡിൽ പ്രത്യേക മതവിഭാഗത്തിൽപെട്ടവർക്ക് മാത്രമാണ് മത്സരമെന്ന്‌ പറയുന്നു.

ഡി.വൈ.എഫ്‌.ഐ ബായാർ മേഖല കമ്മിറ്റി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. കളിക്കളങ്ങൾ വർഗീയവത്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി കായികമത്സരം നടന്ന പാടത്തേക്ക്‌ പ്രതിരോധ മാർച്ച്‌ നടത്തി. തുടർന്ന്‌ പാടത്ത്‌ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ച്‌ മത്സരം നടത്തി.

രണ്ടുവർഷം മുമ്പ് സമാനരീതിയിൽ ഇവിടെ കായികമത്സരം സംഘ്പരിവാർ സംഘടിപ്പിച്ചിരുന്നു. വ്യാപക വിമർശനം ഉയർന്നതോടെ തൽക്കാലം പിൻവാങ്ങിയ നേതൃത്വം വീണ്ടും ഇത്തരത്തിൽ മത്സരം സംഘടിപ്പിച്ച് വിഭാഗീയത വളർത്താൻ ശ്രമിക്കുകയാണ്. പ്രതിഷേധ മാർച്ച് ബ്ലോക്ക് പ്രസിഡന്റ്‌ വിനയ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. ആസിഫ് അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ ബള്ളൂർ, അസ്‌പിർ ബായാർ എന്നിവർ സംസാരിച്ചു. സക്കറിയ ബായാർ സ്വാഗതവും ജയൻ ബള്ളൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - RSS organized sports competition only for certain religions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.