കാസർകോട്: വനിത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ച ഷീ ബൂത്തുകൾ മാതൃകപരമായി. എന്നാൽ വനിതകളെ തെരഞ്ഞെടുത്ത രീതികളിലെ മാറ്റം വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഷീ ബൂത്തുകളിൽ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുമ്പോൾ അനുഭവമുള്ളവരെ ഒരാളെയെങ്കിലും നിയമിക്കണമായിരുന്നുവെന്ന അഭിപ്രായമാണ് ഉയർന്നത്. ഇതുവരെ പ്രിസൈഡിങ്, റിട്ടേണിങ് ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ച് പരിചയമില്ലാത്തവരാണ് ഷീ ബൂത്തുകൾ നിയന്ത്രിച്ചത്.
ഏറെ പേർക്കും ബൂത്ത് ഏജന്റുമാർ സഹായികളായി. ശമ്പള സ്കെയിലിലാണ് നിയമനമെന്നതിനാൽ അഞ്ചു നിയോജക മണ്ഡലങ്ങളിൽ സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന് 150 ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്കൂള്‍ കുമ്പള, കാസര്‍കോട് പോളിങ് സ്റ്റേഷന് 138 കാസര്‍കോട് ഗവണ്മെന്റ് കോളജ്, ഉദുമയില്‍ പോളിങ് സ്റ്റേഷന് 148 ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂള്‍ കുണ്ടംകുഴി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന് 20 മഹാകവി പി. സ്മാരക ഗവ.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂരില്‍ പോളിങ് സ്റ്റേഷന് 45 ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ചീമേനി നോര്‍ത്ത് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകള്‍.
പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വനിതകളാകുന്ന പോളിങ് ബൂത്തുകളാണ് അംഗീകൃത ഷീ ബൂത്തുകൾ. കാസർകോട് മണ്ഡലത്തിലെ ഉദയഗിരി 43-ാം നമ്പർ ബൂത്തിൽ പൊലീസ് ഒഴികെ എല്ലാവരും വനിതകളാണ്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. കെ. ഭാവന, കെ. രമ്യ, എം. ഭാരതി, ഉഷകുമാരി എന്നിവരാണ് ബൂത്ത് നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.