കാഞ്ഞങ്ങാട്: പരപ്പയിൽനിന്ന് മോഷണം പോയ ബൈക്ക് കണ്ടെത്താൻ പൊലീസിന് സഹായകമായി സോഷ്യൽ മീഡിയ. ഫുട്ബാൾ ടൂർണമെൻറിൽ പങ്കെടുക്കാനെത്തിയ യുവാവിന്റെ ബൈക്ക് മോഷണം പോയ കേസിലാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ പൊലീസിനെ സഹായിച്ചത്. ബാനം കോട്ടപ്പാറയിലെ മഹേഷിന്റെ രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസം വൈകീട്ട് മോഷണം പോയിരുന്നു.
പരപ്പ വില്ലേജ് ഓഫിസിന്റെ പരിസരത്തുനിന്നാണ് നീലക്കളർ ബൈക്ക് മോഷണം പോയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ബൈക്കിനെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
ബൈക്ക് പയ്യന്നൂർ ഭാഗത്ത് കാറങ്ങുന്നതായി ശ്രദ്ധയിൽപെട്ട ചിലർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മോഷണവാർത്ത കണ്ടവരാണ് ബൈക്ക് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിച്ചത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാറും സംഘവും കരിവെള്ളൂരിൽ നിന്നും ബൈക്ക് കണ്ടെത്തി.
മാത്തിൽ വെള്ളച്ചാലിലെ ഇസ്മായിൽ, കരിവെള്ളൂർ പാലത്തരയിലെ ജസീൽ എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.