അധ്യാപകര്‍ക്ക് പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വിസ്

കാസർകോട്​: ജില്ലയിലെ അധ്യാപകര്‍ക്ക് ലോക്ഡൗണ്‍ കാലയളവില്‍ ഹയര്‍ സെക്കൻഡറി, എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഒരുക്കുമെന്ന് കാസര്‍കോട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ജൂണ്‍ ഏഴിന് തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് കാസര്‍കോടുനിന്ന് പുറപ്പെട്ട് ദേശീയപാത (ചെര്‍ക്കള, പെരിയ) നീലേശ്വരം വഴി ചായ്യോത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കേന്ദ്രത്തിലേക്ക് ബസ് പോകും.

അവിടെ നിന്ന് തൃക്കരിപ്പൂര്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് പോകും. മൂല്യനിര്‍ണയം അവസാനിക്കുന്ന സമയത്ത് വൈകീട്ട് തൃക്കരിപ്പൂരില്‍നിന്ന് ചായ്യോത്തേക്കും അവിടെനിന്ന് നീലേശ്വരം ദേശീയപാത വഴി കാസര്‍കോട്ടേക്കും സര്‍വിസ് നടത്തും. മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് തിങ്കളാഴ്ച മുതല്‍ രാവിലെ ഏഴിന് പയ്യന്നൂരില്‍ നിന്ന് നീലേശ്വരം കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം കെ.എസ്.ടി.പി റോഡ് വഴി കാസര്‍കോ െട്ടത്തി തളങ്കര മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് സര്‍വിസ് നടത്തും.

വൈകീട്ട് തളങ്കരയില്‍നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, നീലേശ്വരം വഴി പയ്യന്നൂരിലേക്ക് സര്‍വിസ് നടത്തും. പൊതുഗതാഗതം ആരംഭിക്കുന്നതുവരെ കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വിസ് നടത്തും. 

Tags:    
News Summary - special ksrtc service for teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.