കാസർകോട്: ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് കാസർകോട് ടി.ഇ.അബ്ദുല്ല നഗറിൽ രണ്ട് ദിവസമായി നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം നൗഫൽ നെക്രാജെ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ മല്ലം, ഹസൈനാർ ഹിദായത്ത് നഗർ, ഷബീൻ ഫാരിസ് , സൈഫുദ്ദീൻ മാടക്കാൽ, അഷ്റഫ് ചെര്‍ക്കള, കെ.എ. റാഷിദ എന്നിവർ സംസാരിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കുന്നുമ്മൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എ. മുസ്തഫ സ്വാഗതവും അഷ്റഫ് അത്തൂട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.എൻ.പി. മുഹമ്മദലി (പ്രസി.), പി. സിയാദ്, എം. സാദിഖ്, കെ.പി. ഹംസത്ത് (വൈസ് പ്രസി.), ഒ.എം. ശിഹാബ് (ജന. സെക്ര.), കെ.എ. മുസ്തഫ, അഷ്റഫ് കല്ലിങ്കാൽ, ഷബീൻ ഫാരിസ്, കെ.എ. റാഷിദ ( ജോ.സെക്ര.), അഷ്റഫ് അത്തൂട്ടി (ട്രഷ.). നാസർ നങ്ങാരത്ത്, ഒ.എം. ഷഫിക്ക്, ടി.എ. സലിം, അബ്ദുല്‍ റഹിമാൻ നെല്ലിക്കട്ട (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.