നീർച്ചാൽ: ടിപ്പർ ലോറി ഇടിച്ചുതകർത്ത ബേള ബസ് കാത്തിരിപ്പുകേന്ദ്രം ശരിയാക്കിയില്ല. വില്ലേജ് ഓഫിസിനടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് മാസങ്ങളായി. അപകടമുണ്ടാക്കിയവർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. റോഡ് നിർമാണ കമ്പനിയുടെ ടിപ്പർ ലോറിയാണ് കാത്തിരിപ്പുകേന്ദ്രം തകർത്തത്.
എതിരെ വന്ന ബൈക്ക് യാത്രക്കാരനെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ടിപ്പർ ലോറി കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയത്. ബൈക്ക് യാത്രക്കാരൻ ടിപ്പർലോറിയുടെ അടിയിൽപെട്ടെങ്കിലും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
ബദിയടുക്ക പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇല്ലാതായത്. വില്ലേജ് ഓഫിസിലേക്ക് എത്തുന്നവരും കടമ്പാർ ഭാഗത്തുനിന്ന് എത്തുന്നവരും ബസിന് കാത്തുനിൽക്കുന്നത് ഇവിടെയായിരുന്നു. സ്കൂൾ തുറന്നതോടെ കുട്ടികൾ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. ഓഫിസിലെ സാങ്കേതിക പ്രശ്നമാണ് കാത്തിരിപ്പുകേന്ദ്രം നന്നാക്കാൻ വൈകിയതെന്നും ഉടൻ നടപടിയെടുക്കുമെന്നും നിർമാണക്കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.