തൃക്കരിപ്പൂർ: അടുത്തിടെ കൈക്കോട്ടുകടവ് പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മമാർ ഒന്നടങ്കം പൊലീസ് സ്റ്റേഷനിൽ. കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് സ്ത്രീകൾ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിയത്. ഏറ്റുമുട്ടലും അക്രമങ്ങളും മൂലം പ്രദേശത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നതായി അവർ ബോധിപ്പിച്ചു.
സമാധാനത്തോടെ കഴിയുന്ന നാട്ടുകാർക്കിടയിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും സ്ത്രീകൾ പരാതിപ്പെട്ടു. നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം പൊലീസ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയ ശേഷമാണ് പിരിഞ്ഞുപോയത്. കൈക്കോട്ടുകടവ് ജമാഅത്ത് പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ്, വൈസ് പ്രസിഡന്റുമാരായ എം.എ.സി. കുഞ്ഞബ്ദുല്ല, എസ്. അബ്ദുറഹ്മാൻ, സെക്രട്ടറി എ.ബി. അബ്ദുല്ല, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തംഗം വി.പി. സുനീറ, കെ.വി.പി. റംല, എം.ടി.പി. സൈനബ, എം.ടി. റൈഹാനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.