കാഞ്ഞങ്ങാട്: സിംഗപ്പൂർ വിസ തട്ടിപ്പ് കേസിലെ പ്രതിയെ തേടി പൊലീസ് മുംബൈയിൽ തിരച്ചിൽ നടത്തി. വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാൽ സ്വദേശി മാത്തു കുട്ടി എന്ന മാത്യുവിനെ (56) രണ്ടരലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ തേടി ചിറ്റാരിക്കാൽ പൊലീസ് സബ്ഇൻസ്പെക്ടർ യു. അരുണന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്.
ചേർത്തല സ്വദേശി സുരേഷ് ഗോപി നാരായണനാണ് കേസിലെ പ്രതി. മാത്തുക്കുട്ടി രണ്ടുവർഷം മുമ്പാണ് സിംഗപ്പൂരിലേക്ക് ജോലിയുള്ള വിസക്കായി രണ്ടര ലക്ഷം രൂപ നൽകിയത്. റോഡരികിൽ പതിച്ച നോട്ടീസിൽ നമ്പർ കണ്ടാണ് ഇദ്ദേഹം സുരേഷ് ഗോപി നാരായണനെ സമീപിക്കുന്നത്. സിംഗപ്പൂരിലേക്ക് ജോലിയുള്ള വിസ നൽകാമെന്നായിരുന്നു നോട്ടീസിൽ പരസ്യപ്പെടുത്തിയിരുന്നത്. മംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻ അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. മംഗളൂരുവിലെ സ്ഥാപനത്തിൽ വച്ചായിരുന്നു പണം കൈമാറിയത്. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെ മംഗളൂരിലെത്തിയപ്പോൾ ഇവിടെ സ്ഥാപനം പൂട്ടിയ നിലയിലാണ് കണ്ടത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
ബാങ്ക് വഴി യാ യി രു ന്നു പണം കൈമാറിയത്. ബാങ്ക് അക്കൗണ്ട് മുംബൈയിലുള്ള വിലാസത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈയിൽ തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.